LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

ഡൽഹി: രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയിൽ (Human Development Index (HDI) ഇന്ത്യ വീണ്ടും താഴേയ്ക്ക്. 131-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2021-ൽ ഒരു പടികൂടി താഴ്ന്ന് 132-ലെത്തി. രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം തുടങ്ങിവയാണ് പട്ടികയുടെ അളവുകോല്‍. ഐക്യരാഷ്ട്ര സംഘടന ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീരിക്കുന്നത്. 

സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വ, ഐസ്‌ലന്‍ഡ് എന്നിവരാണ് മാനവിക വികസന സൂചികയില്‍ മുന്നിലുള്ള ആദ്യ മൂന്ന് രാജ്യങ്ങള്‍. 1990 മുതലുള്ള പട്ടികയില്‍ 129-ല്‍ തുടങ്ങി ഓരോ വര്‍ഷവും ഇന്ത്യ താഴേക്ക് പോകുകയാണ്. എന്നാല്‍ 2019 നും 2021നും ഇടയിലുള്ള ഇടിവിന്റെ കാരണം ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

69.7 ല്‍ നിന്ന് 67.2 ലേക്കെത്തിയിട്ടുണ്ട് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം. പട്ടികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73-ാമതും ചൈന 79-ാം സ്ഥാനത്തുമാണ്. പാകിസ്ഥാന്‍ ഇന്ത്യയേക്കാളും പിന്നില്‍ 161-ാം സ്ഥാനത്താണ്. ബംഗ്ലാദേശ് - 129, ഭൂട്ടാന്‍ - 127, നേപ്പാള്‍ - 143, മ്യാന്മര്‍ - 149 എന്നിങ്ങനെയാണ് സ്ഥാനം പിടിച്ചത്.

Contact the author

National Desk

Recent Posts

Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 3 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 3 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 3 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More
Web Desk 3 years ago
Economy

ക്രേയ്‌സ് ബിസ്‌കറ്റ് 500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും

More
More