LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'എന്റെ സഹോദരന്‍ ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാന്‍ യാത്ര തുടങ്ങി'; ഭാരത് ജോഡോ യാത്രയെക്കുറിച്ച് എം കെ സ്റ്റാലിന്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനും ഭാരതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുമാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനത്തെക്കുറിച്ചുളള ട്വീറ്റിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

'ഇന്ന് എന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധി, ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനും നമ്മുടെ റിപ്പബ്ലിക്കിന്റെ ഉന്നതമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നമ്മുടെ രാജ്യത്തെ ജനങ്ങളെ സ്‌നേഹത്തോടെ ഒന്നിപ്പിക്കാനുമുളള യാത്ര ആരംഭിച്ചു. അതിന് തുടക്കം കുറിക്കാന്‍ സമത്വത്തിന്റെ പ്രതിമ നിലകൊളളുന്ന കന്യാകുമാരിയേക്കാള്‍ മികച്ച സ്ഥലമില്ല'- എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. എം കെ സ്റ്റാലിനാണ് രാഹുല്‍ ഗാന്ധിക്ക് പതാക കൈമാറിയത്. അഭിവാദ്യമര്‍പ്പിക്കാനായി ആയിരക്കണക്കിന് ആളുകളാണ് പദയാത്ര കടന്നുപോകുന്ന വഴിയില്‍ തടിച്ചുകൂടിയത്. 'ഒരുമിക്കുന്ന ചുവടുകള്‍. ഒന്നാകുന്ന രാജ്യം' എന്നാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം.

Contact the author

National Desk