LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആസാദ് കാശ്മീര്‍ പ്രയോഗം: ജലീലിനെതിരെ കേസെടുക്കാമെന്ന് ഡല്‍ഹി കോടതി

ഡല്‍ഹി: മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എയുടെ ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതി  നിര്‍ദേശിച്ചു. ഹര്‍ജിക്കാരന്റെ ആവശ്യപ്രകാരം ഡല്‍ഹിയിലെ റോസ് അവന്യു കോടതിയാണ് അതുമായി ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് കേസെടുക്കാന്‍ ഉത്തരവിട്ടത്. ജമ്മുകശ്മീര്‍ യാത്രയ്ക്ക് ശേഷം കെ ടി ജലീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലെ ആസാദ് കശ്മീര്‍ എന്ന പ്രയോഗമാണ് വിവാദമായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കേസെടുത്തിട്ടുണ്ട്. എന്തിനാണ് സമാന പരാതിയില്‍ ഒന്നിലധികം കേസ് എടുക്കുന്നത് എന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ഹർജിക്കാരനോട് ആരാഞ്ഞിരുന്നു. എന്നാല്‍ ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും അല്ലാത്തപക്ഷം താന്‍ വീണ്ടും കോടതിയെ സമീപിക്കെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. വിവാദ ഫേസ്ബുക്ക് കുറിപ്പിനെതിരെ പത്തനംതിട്ട പൊലീസ് ജലീലിനെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ത്യാ അധീന കാശ്മീര്‍, ആസാദ് കാശ്മീര്‍ തുടങ്ങിയ പരാമര്‍ശങ്ങളാണ് ഇപ്പോഴത്തെ നിയമ നടപടികള്‍ക്ക് കാരണമായിരിക്കുന്നത്. 

Contact the author

Web Desk