LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്‍റെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണ് - രണ്‍വീര്‍ സിംഗ്

മുംബൈ: സോഷ്യല്‍ മീഡിയയയില്‍ തന്‍റെതെന്ന രീതിയില്‍ പ്രചരിക്കുന്ന നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിംഗ്. പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളില്‍ സ്വകാര്യ ഭാഗങ്ങള്‍ കാണാന്‍ സാധിക്കില്ലെന്നും ഇക്കാര്യം തന്‍റെ സാമൂഹിക മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും രണ്‍വീര്‍ സിംഗ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ജൂലൈ 26 നാണ് മുംബൈ പോലീസ് രണ്‍വീര്‍ സിംഗിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിനാധരമായ ചിത്രങ്ങള്‍ താന്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് രണ്‍വീര്‍ സിംഗിന്റെ വാദം. ഇക്കാര്യം പരിശോധിക്കാന്‍ ചിത്രങ്ങള്‍ ഫോറന്‍സിക് ലാഭിലേക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയില്‍ രണ്‍വീര്‍ സിംഗ് പൊലീസിന് നല്‍കിയ മൊഴി  സത്യമാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് കേസില്‍ ക്ലീന്‍ ചിറ്റ് ലഭിക്കും. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292, 293, 509, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 (ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍) എന്നീ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്‍വീര്‍ സിങ്ങ് തന്‍റെ നഗ്ന ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമല്ലാത്ത ഫോട്ടോകളാണ് രണ്‍വീര്‍ സിംഗ് പങ്കുവെച്ചിരിക്കുന്നതിനാല്‍ ചിത്രങ്ങള്‍ അശ്ലീലത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പേപ്പർ മാഗസിന് വേണ്ടിയാണ് രണ്‍വീര്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. അമേരിക്കൻ പോപ്പ് കൾച്ചർ സിമ്പലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള ആദരസൂചകമായിട്ടായിരുന്നു രണ്‍വീര്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. റൈനോൾഡ്സിന്റെ നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും രൺവീർ റീക്രിയേറ്റ് ചെയ്തിരുന്നു.

Contact the author

Entertainment Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More