LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണം; പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്

ജയ്പൂര്‍: രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് നേതാക്കള്‍  ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ഓരോ സംസ്ഥാനത്തും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ കോൺഗ്രസ് പ്രസിഡന്റിന് പിസിസി, എഐസിസി അംഗങ്ങളെ നിയമിക്കാൻ അധികാരം നല്‍കുന്ന പ്രമേയമാണ് പാസാക്കുന്നത്. ഇതിനുപുറമേയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ പാര്‍ട്ടിക്കുള്ളിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന നിലപാടാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ പ്രമേയം പാസാക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചാല്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടുത്തിടെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇതുവരെ ആരെയും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ലെന്നും അശോക് ഗെഹ്ലോട്ടിനെ സോണിയാ ഗാന്ധി പിന്തുണച്ചു എന്നതെല്ലാം മാധ്യമവാര്‍ത്തകള്‍ മാത്രമാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

Contact the author

National Desk