റിയാദ്: ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലായി ജോലി ചെയ്യുന്ന സൌദി അറേബ്യയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ് -19 ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 79 ആയി. ഇതിനകം അയ്യായിരത്തി എണ്ണൂറ്റി അറുപത്തി രണ്ടുപേര്‍ക്ക് (5,862) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 8% ആളുകളാണ് മരണപ്പെട്ടത്.931 പേര് ഇതിനകം രോഗവിമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു.
ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 186 പേര് ഇന്ത്യക്കാരായ പ്രവാസികളാണ്. ഇതുവരെ കോവിഡ് -19 ബാധിച്ച് മരണപ്പെട്ടവരില്‍ രണ്ട് ഇന്ത്യാക്കാരാണ് ഉള്ളതെന്നും സൌദി ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.