LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ ഒരു മലയാളി കൂടി മരിച്ചു

അമേരിക്കയിൽ കൊവിഡ്-19 ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. ന്യൂയോർക്ക് പേയിറ്റൻ ഐലന്റിൽ  താമസമാക്കിയ മലയാളിയാണ് മരിച്ചത്. പത്തനംതിട്ട റാന്നി അത്തിക്കയം മടന്തമൺ സ്വദേശി അച്ചൻകുഞ്ഞാണ് മരിച്ചത്. അച്ചൻകുഞ്ഞിന്റെ ഭാര്യ ജാനമ്മയും 3 മക്കളും രോ​ഗബാധിതരായിരുന്നു. ഇവരെ പരിചരിച്ചതിൽ നിന്നാണ് രോ​ഗം പകർന്നെതെന്നാണ് നി​ഗമനം.

വർഷങ്ങളായി ന്യൂയോർക്കിൽ താമസിക്കുന്ന അച്ചൻകുഞ്ഞ് റെസ്റ്റോറന്റ് ഉടമയാണ്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം പിന്നീട് നടക്കും. പത്തനംതിട്ട ജില്ലക്കാരായ 9 പേരാണ് ഇതുവരെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

Contact the author

Web Desk