LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആദായനികുതി അടയ്ക്കാത്തവര്‍ക്കെല്ലാം 7,500 രൂപാവീതം നല്‍കണം - സീതാറാം യച്ചൂരി

ഡല്‍ഹി: ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തോടൊപ്പം സഹായം കൂടി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ച ജനങ്ങളെ പട്ടിണിക്കിടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. കോവിഡ് -19 ബാധിച്ച് രാജ്യത്ത് 339 പേര്‍ മരണപ്പെട്ടതിനു സമാന്തരമായി 200 ലധികം പേര്‍ പട്ടിണിമൂലം മരണപ്പെട്ടിട്ടുണ്ട്. ജനങ്ങളെ നിര്‍ബന്ധിത പട്ടിണിയിലേക്കാണ് മോദി സര്‍ക്കാര്‍ നയിച്ചുകൊണ്ടിരിക്കുന്നത് എന്നും സീതാറാം യച്ചൂരി പറഞ്ഞു. എഫ്ബി പേജിലെ ലൈവ് പോസ്റ്റിലാണ് സിപിഎം ജനറല്‍സെക്രട്ടറിയുടെ പ്രതികരണം.

രാജ്യത്ത് ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിനു ലക്ഷം ടണ്‍ ഭക്ഷ്യധാന്യം രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. ആദായനികുതി ദായകരില്‍പെടാത്ത എല്ലാവരുടെയും എക്കൌണ്ടുകളിലേക്ക് 7,500 രൂപാവീതം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ജി.ഡി.പിയുടെ അഞ്ചുശതമാനം വരുന്ന തരത്തില്‍ സഹായം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്നാല്‍ ഇതുവരെ പ്രഖ്യാപിച്ച സഹായം ആകെയെടുത്താല്‍ ഒരു ശതമാനം പോലും വരില്ലായെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More