മരണമടഞ്ഞവരുടെ എണ്ണം 1,34,286
ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 1,34,286 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിയൊന്നു ലക്ഷത്തിലെത്തിലേക്ക് കുതിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,999,779 പേര് രോഗം ബാധിച്ച് ചികിത്സയിലാണ്. വേള്‍ഡ് ഓ മീറ്ററിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75,727പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 51,145 - പേര് രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 5,09,577 - പേര് സുഖം പ്രാപിച്ചു.
ഫ്രാന്‍സില്‍ മരണ നിരക്കില്‍ വന്‍ വര്‍ദ്ധന.
ഫ്രാന്‍സില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ 686 ന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,438 പേരാണ് മരണപ്പെട്ടത്. ഇന്നലെത്തെതില്‍ നിന്ന് മരണനിരക്കില്‍ വന്‍ വര്‍ദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.
കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും. കഴിഞ്ഞ നാലുദിവസമായി 500 - 600 തലത്തില്‍ പോയിരുന്ന മരണനിരക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വന്‍ കുതിപ്പാണ് നടത്തിയത്. ഇത് ജനങ്ങളെ ആകെ പരിഭ്രാന്ത്രരാക്കിയിരിക്കുകയാണ്
രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ് . ഇതിനകം രാജ്യത്ത് ആകെ 17,167 പേര് മരണപ്പെട്ടു. 1,47,863 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.
ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 578 മരണം
ഇറ്റലിയില്‍ 200 ല്‍ താഴെ പേരുടെ വ്യത്യാസത്തില്‍ കഴിഞ്ഞ നാലുദിവസമായി മരണനിരക്ക് സ്ഥിരത കൈവരിച്ചിരിക്കുകയാണ്. ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 21,645 ആയി. 1,65,155- പേര്‍ക്കാണ് ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്. ഇന്നലെത്തെതില്‍ നിന്ന് വ്യത്യസ്തമായി മരണസംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.
സ്പെയിന് കഴിഞ്ഞ 24 മണിക്കൂറില്‍ മരണ നിരക്ക് കുറഞ്ഞു
സ്പെയിന് കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത് 453 പേരാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 46 പേരുടെ കുറവാണ് 24 മണിക്കൂറില്‍ മരണനിരക്കില്‍ രേഖപ്പെടുത്തിയത്.
സ്പെയിനില്‍ ആകെ ഇതിനകം 18,708 - പേര് മരണപ്പെട്ടു. 1,77,644- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്. കഴിഞ്ഞ നാലു ദിവസത്തെ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയാണ്.
ബ്രിട്ടന്
ബ്രിട്ടനില്‍ ഇതുവരെ 12,868 കോവിഡ് -19 മൂലം മരണപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാലു മണി ക്കൂറിനുള്ളില്‍ 761 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 98,476 ആണ്.
ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 309 പേര്.
എന്നാല്‍ യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണ നിരക്ക് 300 നു മുകളിലാണ് എന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 309 പേരാണ്. ഇന്നലെയത് 301 ആയിരുന്നു. മുന്‍ ദിവസങ്ങളില്‍ നിന്ന് കൂടിയ നിലയാണിത്. ജര്‍മ്മനിയില്‍ ഇതുവരെ 3,804 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,34,753- ആണ്.
അമേരിക്കയില്‍ മരണനിരക്ക് ഇന്നും 2400 നു പുറത്ത്
അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,459 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 2,437 പേരാണ് മരണപ്പെട്ടത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 28,506 - പേര് ഇതിനകം മരണപ്പെട്ടു. 6,43,508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് മരണസംഖ്യയില്‍ ഉണ്ടായത്.രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.