LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡില്‍ പിന്തുണക്കുന്നതുകൊണ്ട് വിമശിക്കാതിരിക്കില്ല - കുഞ്ഞാലിക്കുട്ടി, മാസ്ക് ധരിക്കുകയെന്നാല്‍ വാ മൂടിക്കെട്ടലല്ല - മുനീര്‍

കോഴിക്കോട്: കോവിഡ -19 പ്രതിരോധ കാര്യത്തില്‍ സര്‍ക്കാരിനെ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നുണ്ട് എന്നതുകൊണ്ട് സര്‍ക്കാരിനെ വിമര്‍ശിക്കില്ല എന്ന നിലപാട് മുഖ്യമന്ത്രിക്ക് ഉണ്ടാകരുത് എന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കെ.എം.ഷാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ടു നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംപി .

മാസ്ക്ക് ധരിക്കുകയെന്നാല്‍ വാ മൂടികെട്ടലല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ പറഞ്ഞു. തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അസഹിഷ്ണുത നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതെന്നും എം.കെ.മുനീര്‍ എംഎല്‍എ പറഞ്ഞു. 

Contact the author

Web Desk