ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 578 മരണം
റോം: ഇറ്റലിയില്‍ 200 ല്‍ താഴെ പേരുടെ വ്യത്യാസത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി മരണനിരക്ക് സ്ഥിരത കൈവരിച്ചിരിക്കുകയാണ്. ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 21,645 ആയി. 1,65,155- പേര്‍ക്കാണ് ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്. ഇന്നലെത്തെതില്‍ നിന്ന് വ്യത്യസ്തമായി മരണസംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ചയിലെ മരണനിരക്ക് 602
കോവിഡ് -19 താണ്ഡവമാടിയ ഇറ്റലിയില്‍ കഴിഞ്ഞ അഞ്ചു ദിവസത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ മരണ നിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്. പ്രതിദിന മരണനിരക്ക് ആയിരത്തിനുമുകളില്‍ മുകളില്‍ പോയിരുന്ന ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഞായറാഴ്ചയത് 619 ആയി. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 431 പേരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച 619 ഉം ബുധനാഴ്ച 602 മാണ് മരണ നിരക്ക്.ഇന്നതില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി 578 ആയി ചുരുങ്ങി.
എന്നാല്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ശനിയാഴ്ച രേഖപ്പെടുത്തിയതനുസരിച്ച് 1,47,577 ആണ്. ഞായറാഴ്ചയത് 1,52,271 ആയി വര്‍ദ്ധിച്ചു. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് വര്‍ദ്ധനവ് വീണ്ടും 1,56,363 ലേക്കെത്തി. ബുധനാഴ്ച എണ്ണായിരത്തി ശിഷ്ടം വര്‍ദ്ധിച്ച് 1,62,488 ആയി . ഇന്നതില്‍ 3000 ത്തോളം വര്‍ദ്ധിച്ച് 1,65,155 ആയി.
അതായത് മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയപ്പോഴും കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് രോഗികളുടെ എണ്ണത്തില്‍ 170,00 ന്റെ വര്‍ദ്ധനവുണ്ട് എന്നര്‍ത്ഥം. സാമൂഹ വ്യാപനത്തിലെ ഈ ട്രെന്റിനോടാണ് ഇനി ഇറ്റലിക്ക് പോരാടാനുള്ളത്. വരും ദിവസങ്ങളില്‍ രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.