LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് പതിനോരായിരത്തി ഇരുനൂറ്റി മുപ്പത്തിയഞ്ചു (11,235) പേര്‍

മരണമടഞ്ഞവരുടെ എണ്ണം 1,45,521

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 1,45,521എന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് പതിനോരായിരത്തി ഇരുനൂറ്റി മുപ്പത്തിയഞ്ചു (11,235) പേര്‍

രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിരണ്ട് ലക്ഷത്തിലെത്തിലേക്ക് കുതിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 21,182,197 പേര്‍ രോഗം ബാധിച്ചു  വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് ഇപ്പോള്‍ 14,89,381കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലാണ്.. 56,588 പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 5,47,295 - പേര്‍ സുഖം പ്രാപിച്ചു.

ഫ്രാന്‍സില്‍ മരണ നിരക്കില്‍ ഇന്ന് കുറവ് 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 753പേരാണ് മരണപ്പെട്ടത്.  ഇന്നലെത്തേതില്‍ നിന്ന് മരണനിരക്കില്‍ ഏകദേശം പകുതിയോളം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും. കഴിഞ്ഞ നാലുദിവസമായി 500 - 600 തലത്തില്‍ പോയിരുന്ന മരണനിരക്കില്‍ വ്യാഴാഴ്ച വന്‍ കുതിപ്പാണ് നടത്തിയത്. ഇത് ജനങ്ങളെ ആകെ പരിഭ്രാന്ത്രരാക്കിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ ഉണ്ടായ വന്‍ കുറവ് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്.രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ് . ഇതിനകം രാജ്യത്ത് ആകെ 17,920 പേര്‍ മരണപ്പെട്ടു.  1,65,027 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

 ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 525 മരണം 

ഇറ്റലിയില്‍ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി മരണനിരക്ക് 602 മുതല്‍ താഴോട്ട് 525 ലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 620 നും 430 നും ഇടയിലായി ചറിയ വ്യത്യാസത്തില്‍ മരണനിരക്ക് സ്ഥിരത കൈവരിച്ചിരിക്കുകയാണ്.  ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 22,170 ആയി. 1,68,941- പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെത്തെതില്‍ നിന്ന് വ്യത്യസ്തമായി  മരണസംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണനിരക്ക് കൂടി 

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത് 607 പേരാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 154 പേരുടെ വര്‍ദ്ധനവാണ്  24 മണിക്കൂറില്‍ മരണനിരക്കില്‍ രേഖപ്പെടുത്തിയത്.

സ്പെയിനില്‍ ആകെ ഇതിനകം 19,315 - പേര്‍ മരണപ്പെട്ടു. 1,84,948 - പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. കഴിഞ്ഞ നാലു ദിവസത്തെ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്നത്തെ നിരക്ക് അല്പം ആശങ്കയുണ്ടാക്കുന്നുണ്ട്.

ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 861 മരണം

ബ്രിട്ടനില്‍ ഇതുവരെ 13,729 പേരാണ് കോവിഡ് -19 മൂലം മരണപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 861പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,093 ആണ്.

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 248  പേര്‍.

എന്നാല്‍ യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണ നിരക്ക് 300 നു മുകളിലാണ് എന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 248 പേരാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നിന്ന് കുറഞ്ഞ നിലയാണിത്. ജര്‍മ്മനിയില്‍ ഇതുവരെ 4,052 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,37,698- ആണ്.

 അമേരിക്കയില്‍  മരണനിരക്ക് ഇന്ന് 2174 

അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,174 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2000 മുകളില്‍ രോഗികള്‍ മരണപ്പെട്ടു. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച്  34,617- പേര്‍ ഇതിനകം മരണപ്പെട്ടു.  6,77,570 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് മരണസംഖ്യയില്‍ ഉണ്ടായത്.രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.


Contact the author

Web Desk