LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 861 മരണം, രോഗീവര്‍ദ്ധനവിലും കുതിപ്പ്

ബ്രിട്ടന്‍ : ബ്രിട്ടനില്‍ ഇതുവരെ 13,729 പേരാണ് കോവിഡ് -19 മൂലം മരണപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 861പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,093 ആണ്. ഇന്നലത്തെ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 12,868 ആയിരുന്നു. വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്ത മരണം 761ആയിരുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ കൃത്യം 100 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ ബ്രിട്ടനില്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണം കുറവാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മാത്രമാണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു പുറത്തുകടന്നത്. മരണസംഖ്യ കൂടിയ, മുകളില്‍ സൂചിപ്പിച്ച യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇത് ഏകദേശം ഒരുലക്ഷത്തി അമ്പതിനായിരത്തിനും ഒരുലക്ഷത്തി എണ്‍പതിനായിരത്തിനും ഇടയിലാണ്.

താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ്‌ വിലയിരുത്തപ്പെടുന്നത്.

Contact the author

Web Desk