LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തബ് ലീ​ഗി നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പില്‍ കേസ്

തബ്‌ലീഗ്‌ ജമാഅത്ത് നേതാവ് മൗലാന സാദ് കാന്ധല്‍വിക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് മൗലാന സാദിനെതിരെ ക്രിമിനൽ കേസ് എടുത്തത്. വിവാദമായ ഡൽഹി തബ് ലീ​ഗി സമ്മേളനത്തിന് നേതൃത്വം കൊടുത്തത് മൗലാന സാദായിരുന്നു.

തബ്‌ലീഗ് ജമാഅത്തിന്‍റെ സാമ്പത്തിക സ്രോതസ്സിനെ സംബന്ധിച്ച് അനേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പോലീസിനും എന്‍ഫോര്‍മെന്‍റിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. തബ്‌ലീഗ് ജമാഅത്തിന്‍റെ മേധാവി മൌലാനാ സാദിനോട്  ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ ഹാജരാക്കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക തട്ടിപ്പിന് ഇയാൾക്കെതിരെ കേസെടുത്തത്.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കരുതെന്ന് ആസാദ് പറഞ്ഞെന്ന് ആരോപണമുണ്ടായിരുന്നു. കൊവിഡ് പരത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇയാൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. സർക്കാർ നിർദ്ദേശം പാലിച്ചില്ലെന്ന കുറ്റവും അസദിനെതിരെ ചുമത്തി. മാർച്ച് 31 നാണ് കേസ് എടുത്തത്. മാര്‍ച്ച് 13-നാണ്  നിസാമുദ്ദീനില്‍ തബലീഗ് ജമാഅത്തിന്‍റെ സമ്മേളനം നടന്നത്. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം 10000-ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് അധികൃതരുടെ നിഗമനം.

Contact the author

Web Desk