തിരുവനന്തപുരം: സര്‍ക്കാരിനു കോവിഡ് -19 പ്രതിരോധത്തെ തുടര്‍ന്ന് കിട്ടിയ സല്‍പ്പേര് ഇല്ലാതാക്കുക എന്നതാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതിന് നേരത്തെ തന്നെ പല ഘട്ടങ്ങളിലായി അവര്‍ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് വിവാദങ്ങള്‍. ഇത്തരം വിവാദങ്ങളെ അവഗണിച്ചു തള്ളാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരം വിവാദങ്ങളിലേക്ക് പോകാന്‍ ഇപ്പോള്‍ സമയമില്ല. സര്‍ക്കാര്‍ ചെയ്യുന്നത് എന്തെല്ലാമാണെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. അതവര് വിലയിരുത്തിക്കൊള്ളും. സ്പ്രിങ്ക്ളര്‍ വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആക്ഷേപങ്ങള്‍ക്ക് ടിവി പരിപാടിയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.