LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

24 മണിക്കൂറിനിടെ 27 മരണം ; കൊറോണ നിയന്ത്രണ വിധേയമെന്ന് കേന്ദ്രം

കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  27 പേർ മരിച്ചു. 1334 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു.507 പേരാണ് ഇതുവരെ മരിച്ചത്. ഇതിനിടെ കൊവിഡ് രാജ്യത്ത് നിയന്ത്രണ വിധേയമായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. രോ​ഗം ബാധിച്ചവരുടെ എണ്ണം 15000 കടന്നു. വിവധ സംസ്ഥാനങ്ങളുടെ കണക്കു പ്രകാരമാണെങ്കിൽ കൊവിഡ് ബാധിച്ചവരുട എണ്ണം 16000 ത്തിന് മുകളിലാണ്. 528 പേർ മരിച്ചെന്നാണ് സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ‍ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 43 ആയി. സംസ്ഥാനത്ത് രോ​ഗ ബാധിതരുടെ എണ്ണം 2000 ത്തിലേക്ക് കടക്കുകയാണ്.

രാജസ്ഥാനിൽ ഞായറാഴ്ച 80 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1431 പേർക്കാണ് ആകെ രോ​ഗം കണ്ടെത്തിയത്. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യയിലെ 14 ജില്ലകളിൽ ഒരു കൊവിഡ് കേസ് പോലും സ്ഥിരീകരിച്ചില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അവകാശപ്പെട്ടു. കർണാടകയിലെ കുടക് പോണ്ടിച്ചേരി എന്നിവിടങ്ങളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറസ് ബാധയുടെ പകർച്ചയുടെ തോത് നിയന്ത്രിക്കാനായെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന വലിയ തോതിൽ വർദ്ധിപ്പിക്കാനായെന്നും മന്ത്രാലയം വ്യക്തമാക്കി. 

Contact the author

Web Desk