LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇനി വിവാഹവും ഓണ്‍ ലൈനായി നടക്കും - ഉത്തരവ് ന്യുയോര്‍ക്ക് ഗവര്‍ണറുടെത്

ന്യുയോര്‍ക്ക്: കൊറോണ വ്യാപനത്തിന്റെയും കോവിഡ് -19 മരണത്തിന്റെയും പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി നല്‍കിക്കൊണ്ട് ന്യുയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്ര്യു കുമ വിജ്ഞാപനം ഇറക്കി. കോവിഡ് -19 മൂലം ദിനേന ആയിരങ്ങള്‍ മരിച്ചു വീഴുന്ന ന്യൂയോര്‍ക്കില്‍ ഓണ്‍ലൈന്‍ വിവാഹത്തിന് ഗവര്‍ണ്ണര്‍ അനുമതി നല്കിയതും ഓണ്‍ലൈന്‍ ആയിത്തന്നെയാണ്‌. വിവരം ട്വിറ്ററിലൂടെയാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ജനങ്ങളെ അറിയിച്ചത്.

നിങ്ങള്‍ ന്യുയോര്‍ക്കില്‍ ജീവിക്കുന്ന ആളാണെങ്കില്‍ ഒരധിക കാര്യം കൂടി നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ചെയ്യാനാകും, അത് മറ്റൊന്നുമല്ല നിങ്ങളുടെ വിവാഹം തന്നെ. എന്നാ മുഖവുരയോടെയാണ് വിവരം ജനങ്ങളെ അറിയിച്ചിരിക്കുന്നത്.

'' ഓണ്‍ ലൈനായി വിവാഹിതരാവാന്‍ അനുമതി നല്‍കിക്കൊണ്ട് ഒരു ഔദ്യോഗിക ഉത്തരവ് ഞാന്‍ നല്‍കിക്കഴിഞ്ഞു. ഓണ്‍ലൈനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം നടത്തി കൊടുക്കാനുള്ള അനുമതി ഉദ്യോഗസ്ഥര്‍ക്കും നല്‍കിക്കഴിഞ്ഞു.''- ന്യുയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്ര്യു കുമ ട്വിറ്ററില്‍ അറിയിച്ചു.

അമേരിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് -19 മരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന  ന്യുയോര്‍ക്കില്‍ ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുനില്‍ക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ ഇത്തമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ഓഫീസുകളും വിവാഹ ബ്യുറോകളും ഇനിയെന്ന് തുറക്കാനാകും എന്നുപോലുമറിയാതെ അടഞ്ഞു കിടക്കുകയാണ്. ഇതിനിടയില്‍ നിരവധി ന്യുയോര്‍ക്ക് നിവാസികളാണ് തങ്ങളുടെ വിവാഹത്തിനു ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇതിനൊരു പരിഹാരം എന്നാ നിലയിലാണ് ഗവര്‍ണ്ണര്‍ ആന്‍ഡ്ര്യു കുമ  ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More