LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം

സംസ്ഥാന സർക്കാറിൻ്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി  ലോക വൈറോളജി നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്. ഇതുവഴി ലോക നെറ്റ് വര്‍ക്കിന്‍റെ 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി രോഗനിര്‍ണയം, ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ കേരളത്തിന് അവസരം ലഭിക്കും-മുഖ്യമന്ത്രി അറിയിച്ചു. 

അതേസമയം ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി ഹോട്ട്സ്പോട്ടുകളില്‍ പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാകില്ലെന്നും വാഹനപരിശോധന ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  ഇനിയൊരു അറിയിപ്പു വരെ സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു

മെഡിക്കല്‍ സ്റ്റോറുകളില്‍ ഇന്‍സുലിന്‍ ലഭ്യമാക്കാന്‍ നടപടി എടുക്കും. നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ എക്കല്‍ നീക്കാന്‍ ഉടന്‍ നടപടിക്ക് നിര്‍ദേശം നല്‍കി. മഴ വന്നാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണിത്. സ്റ്റാമ്പ് വെണ്ടര്‍മാരുടെ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ഇളവു നല്‍കും. ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിന് രക്തമെത്താനുള്ള നടപടിയുണ്ടാവും. സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും കോളനികളില്‍ പ്രശ്നങ്ങളുണ്ടോ എന്ന് പ്രത്യേക പരിശോധന നടത്തും-മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി

Contact the author

Web Desk