LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രിക്ക് കള്ളം കയ്യോടെ പിടികൂടിയതിന്റെ ജാള്യത - ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാര്‍ അസാധാരണമായ സാഹചര്യത്തില്‍ നടന്ന ആസാധാരണ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. കരാറിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്ന് ചെന്നിത്തല ആരോപിച്ചു. കരാറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന മുഖ്യമന്ത്രിയുടെ സമീപനം ലോകത്തെല്ലാ എകാധിപതികളും പ്രകടിപ്പിച്ചതിനു സമാനമാണെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ രണ്ടു വര്‍ഷങ്ങളായി സ്പ്രിങ്ക്ളര്‍ കമ്പനി നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കണം. താന്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. ഇടപാട് അടിമുടി ദുരൂഹമാണ്.കേരളത്തിന്റെ ചരിത്രത്തിലിതുവരെ നിയമ വകുപ്പും, മന്ത്രിസഭയും അറിയാതെ,  കരാര്‍ പോലും ഇല്ലാതെ ഒരു വിദേശ കമ്പനിയുമായി ഇടപാട് നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. 

Contact the author

Web Desk