24 മണിക്കൂറിനുള്ളില്‍ 828 പേര് മരണപ്പെട്ടു
ലണ്ടന്‍ : ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 828 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 17,337 ആയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുറഞ്ഞു നിന്നിരുന്ന മരണനിരക്ക് ഇന്ന് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ നാലുദിവസങ്ങളിലായി മരണ നിരക്ക് 800 ന് തൊട്ടുതാഴെയും മുകളിലുമായി നിലനില്‍ക്കുകയായിരുന്നു. ഇന്നലെയും ഇന്നുമായി ഉണ്ടായ വലിയ നിരക്ക് കുറവ് നിലനിര്‍ത്താന്‍ വരും ദിവസങ്ങളില്‍ കഴിയുമൊ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്നത്തെ മരണനിരക്ക് നിരാശപ്പെടുത്തുന്നതാണ്
രോഗീസംഖ്യ കുറവ്, മരണം കൂടുതല്‍
ബ്രിട്ടനില്‍ ഇതിനകം 1,29,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ബ്രിട്ടനില്‍ ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണം കുറവാണ്. മരണസംഖ്യ കൂടിയ, മുകളില്‍ സൂചിപ്പിച്ച യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഏകദേശം ഒരുലക്ഷത്തി നാല്‍പ്പത്തി ഏഴായിരത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാണ്. താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ കോവിഡ് -19 താണ്ഡവമാടിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ കിടപിടിക്കുന്ന ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.