LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്ഡൗൺ ലംഘിച്ച് റോജ എംഎൽഎയുടെ കുഴൽകിണർ ഉദ്ഘാടനം

ലോക്ക്ഡൗൺ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച്  എംഎൽഎയും സിനിമാ നടിയുമായ റോജയുടെ കുഴൽകിണർ ഉദ്ഘാടനം. തെന്നിന്ത്യൻ സൂപ്പർ താരമായ റോജ  ആന്ധ്രയിലെ ന​ഗാരി നിയമസഭാ മണ്ഡലത്തിലെ എം എൽ എയാണ്. ചിറ്റൂർ ജില്ലയിലെ ​ഉൾനാടൻ ​ഗ്രാമത്തിലെത്തിയ റോജയെ വരവേൽക്കുന്നതിനായി നൂറുകണക്കിനാളുകളാണ് നിയന്ത്രണങ്ങൾ ലംഘിച്ച് എത്തിയത്.  സ്ത്രീകളും കുട്ടികളും റോഡിന് ഇരുവശത്തും അണിനിരന്ന വീഡിയോ പുറത്തായതോടെയാണ് ഉദ്ഘാടനം വി​വാ​ദമായത്.  യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെയാണ് കുട്ടികളും സ്ത്രീകളും പുഷ്പ വൃഷ്ടി നടത്തി റോജയെ സ്വീകരിച്ചത്. അതേസമയം റോജ മുഖാവരണവും കൈയ്യുറയും ധരിച്ചാണ് ഉദ്ഘാടനത്തിന് എത്തിയത്.  നടപടിയെ ആന്ധ്രയിലെ  പ്രതിപക്ഷമായ ടിഡിപി വിമർശിച്ചു.

എന്നാൽ താൻ  ഇത്രയും വലിയ വരവേൽപ് പ്രതീക്ഷിച്ചില്ലെന്ന് റോജ പറഞ്ഞു. ​​ഗ്രാമവാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ  ആഗ്രഹിക്കാത്തതിനാലാണ് പരിപാടിയിൽ സംബന്ധിച്ചത്.  ഓരോ വ്യക്തിയും സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ധരിക്കുകയും ചെയ്തതായി റോജ അവകാശപ്പെട്ടു. വിഷയം ടിഡിപി നേതാക്കൾ അനാവശ്യമായ വിവാദം ഉണ്ടാക്കുകയാണെന്നും റോജ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56 പുതിയ കൊവിഡ് കേസുകളാണ് ആന്ധ്രയിൽ റിപ്പോർട്ട് ചെയ്തത് . സംസ്ഥനത്ത് കൊവിഡ് രോ​ഗിളുടെ ആകെ എണ്ണം 800 കവിഞ്ഞു 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More