LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ്​ പ്രതിരോധത്തിന് 1.30 കോടിയുടെ സഹായ വാഗ്ദാനവുമായി നടന്‍ വിജയ്

കൊവിഡ് ദുരിതാശ്വാസ നിധികളിലേക്ക് വന്‍ തുക സഹായം പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര താരം വിജയ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും, കേരളത്തിന് 10 ലക്ഷം രൂപയുമാണ്‌ നല്‍കുക. കൂടാതെ, തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും നല്‍കും. കർണാടക, ആന്ധ്രാപ്രദേശ്​, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും.

ഇതിനെല്ലാം പുറമെ ഫാൻ ക്ലബ്ബുകൾ വഴി സഹായം ആവശ്യമുള്ളവർക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നൽകിയിട്ടുണ്ട്. അല്ലു അർജുനും കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നു. തമിഴ്​നടൻമാരായ രാഘവ ലോറന്‍സ് പി. എം കെയ്‌റിലേക്ക് മൂന്ന് കോടി രൂപയും അജിത്ത് 1.25 കോടി രൂപയും രജനീകാന്ത് 40 ലക്ഷവും സംഭാവന നല്‍കി. അജിത്ത് കുമാര്‍, കമല്‍ ഹാസന്‍, കാര്‍ത്തി, സൂര്യ തുടങ്ങി നിരവധി താരങ്ങള്‍ കൊവിഡ് ദുരിതാശ്വാസ നിധികളിലേക്ക് തങ്ങളുടെ സഹായം പ്രഖ്യാപിച്ചിരുന്നു.

Contact the author

News Desk