LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷാരൂഖ് ഖാന്റെ പാകിസ്ഥാനിലെ കസിൻ നൂർജഹാൻ അന്തരിച്ചു

പെഷവാര്‍: ബോളിവുഡ് താരം ഷാരൂഖ്‌ ഖാന്‍റെ പിതൃസഹോദരപുത്രിയും പെഷവാറിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയുമായ നൂര്‍ജഹാന്‍ ഖാന്‍ പെഷവാറില്‍ നിര്യാതയായി. ദീര്‍ഘനാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇളയ സഹോദരന്‍ മന്‍സൂര്‍ അഹമ്മദ്‌ ഖാന്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഇന്ത്യ-പാക്‌ വിഭജനത്തെ തുടര്‍ന്ന് ഇരുഭാഗത്തായിപ്പോയ സഹോദരന്മാരുടെ മക്കളാണ് ഷാരൂഖും നൂര്‍ജഹാനും.

നൂര്‍ജഹാന്‍ പെഷവാര്‍ ജില്ലാ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018-ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യയിലെ മറ്റു ബന്ധുക്കളുമായും നൂര്‍ജഹാന് നല്ലബന്ധമായിരുന്നു.

ഷാരൂഖ് ഒന്നിച്ചുള്ള നൂര്‍ജഹാന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരക്കെ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഷാരൂഖ്‌ മാതാപിതാക്കളായ താജ് മുഹമ്മദ്‌ ഖാന്‍, ലത്തീഫ ഫാത്തിമ ഖാന്‍ എന്നിവര്‍ക്കൊപ്പം രണ്ടുതവണ പെഷവാറില്‍ നൂര്‍ജഹാന്‍റെ  വീട് സന്ദര്‍ശിച്ചിട്ടുണ്ട്.

Contact the author

Web Desk