കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,602 പേര് മരിച്ചു
കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 7,602 പേര്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,85,059 പേര് മരണപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ മരണനിരക്ക് നിരാശയുണ്ടാക്കുന്നതാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ദിനംപ്രതി ഏഴായിരത്തിലധികം പേരാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത് അതേസമയം ഒറ്റ ദിവസംകൊണ്ട് പതിനായിരവും അതിനു മുകളിലും മരിച്ചുവീണിടത്തു നിന്നാണ് ലോകം കരകയറിക്കൊണ്ടിരിക്കുന്നത്. ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
അമേരിക്കയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 47,703 ആയി. യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്ക് ഇപ്രകാരമാണ്: സ്പെയിന് - 22,157, ഇറ്റലി - 25,085, ഫ്രാന്‍സ് - 21,340, ജര്‍മ്മനി - 5,315, ബ്രിട്ടന് - 18,100.
രോഗീ വര്‍ദ്ധന
ലോകത്താകെ ഇതുവരെ കോവിഡ്-19 ടെസ്റ്റ് പോസിറ്റീയവരുടെ എണ്ണം 26,53,808 ആയി. 58,152 പേര് രോഗം മൂലം ഗുരുതരാവസ്ഥയിലാണ്. നിലവില്‍ 17,40,905 പേര് ചികിത്സയിലാണ്.