വാഷിംഗ്ടണ്‍: അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 2,313 പേര് മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 47,681 ആയി. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 29,917 ആയി ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,49,092. ഏറ്റവും പുതിയ കണക്കനുസരിച്ച് 45,343 പേര് ഗുരുതരാവസ്ഥയിലാണ്. 84,050 പേര് ഇതിനകം രോഗവിമുക്തരായി.
ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 661പേര് മരണപ്പെട്ടു
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 20,354 ആയി. 2,62,268 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.5,063 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ95,865 പേര്‍ക്ക് രോഗം സ്ഥിരീക രിച്ചിട്ടുണ്ട്. 1,437 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 37,700 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.33,966- പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 2,813 പേര് മരണപ്പെട്ടു. ഫ്ലോറിഡ - 927 മസ്സാച്ചുസെറ്റ്സ് -2,184, ലൂസിയാന -1,473, ഇല്ലിനോയിസ് -1,565, ജോര്‍ജ്ജിയ -846 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.
തലസ്ഥാനമായ വാഷിങ്ങ്ടണില്‍ മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 12,494 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 696 പേരാണ് മരണപ്പെട്ടത്.