കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6362 പേര് മരിച്ചു
കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 6,362 പേര്. ഇന്നലത്തെക്കാള്‍ 1240 പേര് കൂടുതലാണ് ഇന്ന് കോവിഡ് -19 മൂലം ലോകത്താകെ മരണപ്പെട്ടത്. ഇന്നലെ (വ്യാഴം) മരണപ്പെട്ടത് 7,602 പേരാണ്. ഇതോടെ ലോകത്താകെ കോവിഡ് -19 മൂലം മരണപ്പെട്ടവരുടെ സംഖ്യ 1,91,421ആയി. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ദിനംപ്രതി ഏഴായിരത്തിലധികം പേരാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് രേഖപ്പെടുത്തിയ മരണസംഖ്യ പ്രതീക്ഷ നല്‍കുന്നതാണ്.
അമേരിക്കയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 50,250 ആയി. യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്ക് ഇപ്രകാരമാണ്: സ്പെയിന് - 22,157, ഇറ്റലി - 25,549, ഫ്രാന്‍സ് - 21,856, ജര്‍മ്മനി - 5,575, ബ്രിട്ടന് - 18,738.
രോഗീ വര്‍ദ്ധന
ലോകത്താകെ ഇതുവരെ കോവിഡ്-19 ടെസ്റ്റ് പോസിറ്റീയവരുടെ എണ്ണം 27,36,160 ആയി. ഇന്നലെയിത് 26,53,808 ആയിരുന്നു. അതായത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,352 പുതിയ രോഗികളാണ് ഉണ്ടായത് എന്നര്‍ത്ഥം. 58,689 പേര് രോഗം മൂലം ഗുരുതരാവസ്ഥയിലാണ്. നിലവില്‍ 17,92,958 പേര് ചികിത്സയിലാണ്.