LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശമ്പളം കൊടുക്കാന്‍ 2000 കോടി വേണം, ഈ മാസത്തെ വരുമാനം 250 കോടി മാത്രം - മന്ത്രി തോമസ്‌ ഐസക്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക് പറഞ്ഞു. സംസ്ഥാന ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ മാത്രം സര്‍ക്കാരിന് 2000 കോടി രൂപാ വേണം. എന്നാല്‍ ഏപ്രില്‍ മാസത്തെ സംസ്ഥാനത്തിന്റെ വരുമാനം വെറും 250 കോടി രൂപ മാത്രമാണെന്ന് ഡോ. തോമസ്‌ ഐസക് പറഞ്ഞു. കേന്ദ്ര സഹായമായി ലഭിക്കുന്ന തുകകൂടി കൂട്ടിയാല്‍ മാത്രമെ ശമ്പളം നല്‍കാനുള്ള തുക തികയ്ക്കാനാകൂ. പെന്‍ഷന്‍ നല്‍കാനുള്ള തുക വേറെ കണ്ടെത്തണം.

വിരമിച്ച ജീവനക്കാരുടെ പെന്‍ഷനും  കെ.എസ്ആ.ര്‍.ടി.സി ജീവനക്കാരുടെ ശമ്പളവും മുടങ്ങില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം ബാക്കിവരുന്ന ചിലവുകള്‍ക്കായി സാര്‍ക്കാര്‍ വായ്പയെടുക്കുമെന്നും മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു.

ജീവനക്കാരുടെ 6 - ദിവസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ച അധ്യാപകര്‍ക്ക് എന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളതെന്ന് ഡോ.  തോമസ്‌ ഐസക് ചോദിച്ചു. ഒരുമാസമായി ജോലിയെടുക്കാത്ത അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുമ്പോള്‍ ആ ഒരുമാസം ഒന്നും ലഭിക്കാത്തവരെ സഹായിക്കാനാണ് സര്‍ക്കാര്‍  6 - ദിവസത്തെ ശമ്പളം പിടിക്കുന്നത്. ആ നിലപാടിനോട് ഈ രീതിയില്‍ പ്രതിഷേധിച്ച ഒരു വിഭാഗം അധ്യാപകരുടെ നടപടി അങ്ങേയറ്റം മോശമായിപ്പോയെന്ന് ധനകാര്യമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More