മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനം വൈകീട്ട് 5 മണിയിലേക്ക് മാറ്റി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമാണ് ഒരു മണിക്കൂർ നേരത്തെയാക്കിയത്. കഴിഞ്ഞ 24 മുതൽ വാർത്താ സമ്മേളനം 6 മണിക്കാണ് നടത്തിയിരുന്നത്. നോമ്പ് തുറ സമയം പരിഗണിച്ചാണ് വാർത്താ സമ്മേളനം 6 മണിയിലേക്ക് മാറ്റിയത്. ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ വൈകീട്ട് 7 മണിക്കായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയിരുന്നത്. വാർത്താ സമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണവും പ്രതിരോധ പ്രവർത്തനങ്ങളടെ വിവരങ്ങളും പുറത്ത് വിടുന്നത്. വിവധ വകുപ്പുകളുടെ പ്രവർത്തനങ്ങളും ജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും വാർത്താ സമ്മേളനത്തിലൂടെയാണ് അറിയിക്കുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനം വൈകീട്ട് 5 മണിക്ക്