LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചൈനീസ്‌ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വാങ്ങ് ക്വന്‍സ്ജങ്ങ് ജയില്‍ മോചിതനായി

ബീജിംഗ്: ചൈനയിലെ പ്രമുഖ ഹ്യുമന്‍ റൈറ്റ്സ് അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വാങ്ങ് ക്വന്‍സ്ജങ്ങ് ജയില്‍ മോചിതനായി. നീണ്ട അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം  മോചിതനായ വാങ്ങ് ക്വന്‍സ്ജങ്ങ്  ബീജിങ്ങിലെ വീട്ടിലെത്തി ചേര്ന്നതായി ഭാര്യ ലി വെന്‍സു സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചു.

2015 ആഗസ്തില്‍ 200 ഓളം മനുഷ്യാവകാശ പ്രവര്‍ത്തകരായ അഭിഭാഷകര്‍ക്കൊപ്പം അറസ്റ്റിലായ വാങ്ങ് ക്വന്‍സ്ജങ്ങിനെ 2019 വരെ ജയിലിലടയ്ക്കുകയായിരുന്നു. കൂടെ പിടിയിലായവരില്‍ പലരെകുറിച്ചും വിവരങ്ങള്‍ ലഭ്യമല്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ഗ്രാമീണരോടൊപ്പം പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാണ് വാങ്ങ് ക്വന്‍സ്ജങ്ങിനെ അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട ഫ്ലോങ്ങ് ഗോങ്ങ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നതായിരുന്നു വാങ്ങ് ക്വന്‍സ്ജങ്ങിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. നിരവധി പ്രക്ഷോഭകര്‍ക്കൊപ്പം അറസ്റ്റിലായ ഇദ്ദേഹത്തെ കര്‍ശന വിലക്കുകളോടെയാണ് വിട്ടയച്ചത് എന്നാണ് റിപ്പോര്‍ട്ട് 

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More