കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 6,000 ത്തിലധികം പേര്
കൊവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 6,000 പേരാണ്. ഇന്നലെ അത് 4614 ഉം ചൊവ്വാഴ്ച 5,527 ഉം തിങ്കളാഴ്ച 3699 ഉം ആയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നത്. തൊട്ടുമുന്‍പുള്ള രണ്ടുദിവസങ്ങളിലായി 5,800 നും 6,000 നുമിടയിലായിരുന്നു ലോകത്താകെ ദിനംപ്രതിയുള്ള മരണനിരക്ക്. ഇതില്‍ നിന്ന് ഏകദേശം പകുതിയോളമെത്തുന്ന കുറവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ മരണനിരക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നതാണ് കാണാന്‍ കഴിയുന്നത്.
എന്നാല്‍ ഇന്നത്തെ ഈ നിരക്കില്‍ വരും ദിവസങ്ങളില്‍ ഉയര്‍ച്ചതാഴ്ചകള്‍ വരാമെന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലെ ഡാറ്റ വിശകലനം ചെയ്യുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക. നിലവില്‍ ലോകത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 2,17,972 ആയി. 56,965 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികളുടെ വര്‍ദ്ധനവ് ഇന്നും എഴുപതിനായിരത്തിലധികം
കഴിഞ്ഞ 24 മണിക്കൂറിനകം ലോകത്താകെ 73,314 പേരിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെയിത് 70,041ആയിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് രോഗികളുടെ എണ്ണം 3,13,8151ആയി. ഇതില്‍ തന്നെ രോഗമുക്തി നേടിയ 9,55,770 പേരെ കഴിച്ചാല്‍ ബാക്കിയുള്ള 2,182, 381 പേര് ചികിത്സയിലാണ്. ഈ രോഗീവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പക്ഷേ മരണനിരക്ക് വളരെ കുറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും.