കാസർകോഡ് ജില്ലയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥരീകരിച്ച ആജാനൂർ പഞ്ചായത്തിലെ മാവുങ്കൽ സ്വദേശിക്ക് രോഗം ലഭിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. യുവാവിന് വിദേശ ബന്ധമോ രോഗികളുമായി സമ്പർക്കമോ ഇല്ല. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ള 50 പേരെ നിരീക്ഷണത്തിലാക്കി. കാസർകോഡ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗികൾക്ക് വിദേശ ബന്ധമോ രോഗികളുമായി സമ്പർക്കമോ ഉണ്ടായിരുന്നു. ആദ്യമായാണ് രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ തുടർന്ന് കാസർകോഡ് ജില്ലയിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തേണ്ടെന്ന് നിലപാടിലാണ് ജില്ലാ ഭരണകൂടം. അജാനൂർ പഞ്ചായത്തിൽ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
<കാസർകോഡ് അജാനൂരിലെ യുവാവിന് രോഗം എവിടെ നിന്ന്?