LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചാബ് ലോക്ക് ഡൌണ്‍ മേയ് 17 വരെ നീട്ടി, ദിവസവും 4 മണിക്കൂര്‍ ഇളവ്

ചാണ്ഡിഗഢ്: രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഏറ്റവുമാദ്യം രണ്ടാം ഘട്ട ലോക്ക് ഡൌണ്‍ നീട്ടുന്ന സംസ്ഥാനമായി പഞ്ചാബ്. മേയ് 17 വരെ ലോക്ക് ഡൌണ്‍ നീട്ടുന്നതായി ഇന്ന് (ബുധന്‍)  വൈകുന്നേരമാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൌണ്ടില്‍ വോയിസ് മെസ്സേജിലൂടെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചത്. രണ്ടാം ഘട്ട ലോക്ക് ഡൌണ്‍ മേയ് 3 വരെ ആദ്യം നീട്ടിയ സംസ്ഥാനമാണ് പഞ്ചാബ്. 

ലോക്ക് ഡൌണ്‍ പ്രയാസങ്ങള്‍  കുറയ്ക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനുമാണ് താന്‍ ശ്രമിക്കുന്നത് എന്നു പറഞ്ഞ മുഖ്യമന്ത്രി, ദിവസേന നാലുമണിക്കൂര്‍ ലോക്ക് ഡൌണ്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 7 മുതല്‍ 11 മണിവരെ റെഡ്സ്പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ ഇളവു നല്‍കുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. എന്നാല്‍ 11 മണിമുതല്‍ കര്‍ശനമായി ലോക്ക് ഡൌണ്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്താകെ വ്യാപിച്ച കൊറോണ വൈറസ്‌ അത്ര പെട്ടെന്ന് പോകുമെന്ന് കരുതാനാവില്ല, ചില വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയതുപോലെ ജൂലൈ-ആഗസ്ത് മാസങ്ങള്‍ പിന്നിട്ടാല്‍ മാത്രമേ അതില്‍ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാനാവൂ - പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും വിധം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 4 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More