LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയില്‍ തങ്ങുന്ന അമേരിക്കക്കാര്‍ക്ക് തിരിച്ചുപോകാന്‍ താല്പര്യമില്ല

ന്യുയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ്-19 മൂലം മരണം 60,000 കടന്നതോടെ ഇന്ത്യയില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കും ടൂറിസ്റ്റുകളായും എത്തിപ്പെട്ട അമേരിക്കന്‍ പൌരന്മാര്‍ക്ക് മടങ്ങാനുള്ള ആവേശം പോയി. നേരത്തെ മടങ്ങണമെന്നാവശ്യപ്പെട്ടവരാണ് ഇപ്പോള്‍ വിളിച്ചിട്ടും പ്രതികരിക്കാതിരിക്കുന്നത്. ലോക്ക് ഡൌണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ തങ്ങള്‍ക്ക് നാട്ടിലേക്ക് തിരിച്ചത്താന്‍ പ്രത്യേകം വിമാന സര്‍വീസ് ഏര്‍പ്പാടുചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ന ഇവരില്‍ പലരും ഇപ്പോള്‍ പ്രതികരിക്കുന്നില്ല.അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരാണ് വിവരം വെളിപ്പെടുത്തിയത്.

''പ്രത്യേക വിമാനത്തിലേക്ക് പേര് വിവരങ്ങള്‍ കൈമാറിയവര്‍ പലരും സീറ്റ് ഒഫറുകള്‍  സ്വീകരിക്കുന്നില്ല. അവരെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടിയെ സംബന്ധിച്ച് സംസാരിക്കാന്‍ അവരെ കിട്ടുന്നില്ല''-അമേരിക്കന്‍ സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യുട്ടി അസിസ്റ്റന്റ്റ് സെക്രട്ടറി ഇയാന്‍ ബ്രൌണ്‍ലി പറഞ്ഞു. അമേരിക്കയിലെ കോവിഡ്-19 മരണ-രോഗീ നിരക്ക് ദിനേന വര്‍ദ്ധിക്കുന്നതാണ് നാട്ടിലേക്ക് തിരിക്കാനുള്ള തീരുമാനം മാറിയതിനു പിന്നിലെന്ന് ഇയാന്‍ ബ്രൌണ്‍ലി പറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് അമേരിക്കയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 10.5 ലക്ഷമായി.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More