കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 10,267 പേര്
കൊവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 10,267പേരാണ്. ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളെ അപേക്ഷിച്ച് വളരെ കൂടിയ നിലയാണ്. ഇന്നലെ 6,000 വും ബുധനാഴ്ച 4614 ഉം ചൊവ്വാഴ്ച 5,527 ഉം തിങ്കളാഴ്ച 3699 ഉം ആയിരുന്നു മരണ നിരക്കുകള്‍. കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീടിള്ള ദിവസങ്ങളില്‍ ക്രമാനുഗതമായ ഉയര്‍ച്ചയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ ദിനംപ്രതിയുള്ള മരണനിരക്കില്‍ 4,267 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നിരാശപ്പെടുത്തുന്ന കണക്കാണ്. നിലവില്‍ ലോകത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 2,28,239 ആയി. 59,811 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികളുടെ വര്‍ദ്ധനവ് 24 മണിക്കൂറിനകം 82,679
കഴിഞ്ഞ 24 മണിക്കൂറിനകം ലോകത്താകെ 82,679 പേരിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെയിത് 73,314 ഉം ചൊവ്വാഴ്ച 70,041ആയിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് രോഗികളുടെ എണ്ണം 32,20,830 ആയി. ഇതില്‍ തന്നെ രോഗമുക്തി നേടിയ 10,00,983 പേരെ കഴിച്ചാല്‍ ബാക്കിയുള്ള 22,19,847 പേര് ചികിത്സയിലാണ്.