മുംബൈ: കൊറോണ വൈറസിനെതിരായ മരുന്ന് രോഗികളില്‍ പരീക്ഷിക്കാന്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യുട്ടിക്കല്‍സിനാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. കമ്പനിതന്നെയാണ് വിവരം ഇന്ന് വെളിപ്പെടുത്തിയത്.
ആന്റി വൈറല്‍ മരുന്നായ ഫാവിപിറവിര്‍ എന്ന മരുന്ന് കോവിഡ്-19 രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കാന്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യുട്ടിക്കല്‍സ് കമ്പനിക്ക് ഇനി അധികാരമുണ്ടായിരിക്കും. കടുത്ത രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും രോഗം ഗുരുതരമാകാത്തവരിലും മാത്രമേ ഗ്ലെന്‍മാര്‍ക്കിന് പരീക്ഷണം നടത്താന്‍ അധികാരമുള്ളൂ. ഫുജി ഫിലിം ടോയോമ കെമിക്കല്‍സ് ലിമിറ്റഡ് കമ്പനിയുടെ ഔഷധമായ 'അവിഗന്‍' ന്റെ ജനറിക്ക് വേര്‍ഷനാണ് ഗ്ലെന്‍മാര്‍ക്കിന്റെ ഫാവിപിറവിര്‍.
പരീക്ഷണം ഫലം കണ്ടാല്‍ ഫാവിപിറവിര്‍ കോവിഡ്-19 നുള്ള പ്രധാന ഔഷധമായി മാറും. മരുന്ന് രോഗികളില്‍ പരീക്ഷിക്കാന്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യുട്ടിക്കല്‍സിന്റെ ഓഹരികളുടെ മൂല്യം 9% വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ബംഗളൂരു ആസ്ഥാനമായ ഒരു കമ്പനികൂടി തങ്ങളുടെ മരുന്ന് രോഗികളില്‍ പരീക്ഷിക്കാന്‍ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിപ്പുണ്ടെന്നാണ് വിവരം.