LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മത്സ്യബന്ധന ബോട്ടുകള്‍ക്ക് കടലില്‍ പോകാം, നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കടലില്‍ പോകുന്നതിനുള്ള ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവായി. ഇതനുസരിച്ച് ഒരു ദിവസം മുന്‍പ് അനുമതി വാങ്ങിയവര്‍ക്ക് മാത്രമേ കടലില്‍ പോകാന്‍ അനുമതിയുള്ളൂ. ഒറ്റ നമ്പരില്‍ അവസാനിക്കുന്ന ബോട്ടുകളും ഇരട്ട നമ്പരില്‍ അവസാനിക്കുന്ന (രജിസ്ട്രഷന്‍ നമ്പര്‍ ) ഒരേ ദിവസം കടലില്‍ പോകാന്‍ പാടില്ല. ഒറ്റ നമ്പറുകാര്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഒന്നിടവിട്ട ദിവസങ്ങളിലും ഇരട്ട നമ്പറുകാര്‍ ചൊവ്വ മുതല്‍ ശനി വരെ ഒന്നിടവിട്ട ദിവസങ്ങളിലുമാണ് മത്സ്യബന്ധനത്തിനു പോകേണ്ടത്.

വള്ളങ്ങള്‍ക്ക് നേരത്തെ തന്നെ നിയന്ത്രണ വിധേയമായി അനുമതി ലഭിച്ചിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ റിംഗ് സീനര്‍ വള്ളങ്ങള്‍ക്ക് കടലില്‍ പോകാം. ഒറ്റ ദിവസത്തെ പോക്കിനാണ് അനുമതി. ബോട്ടുകളില്‍ പോകുന്ന മത്സ്യ തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകള്‍ക്ക് പത്തു തൊഴിലാളികളെ വരെ കൊണ്ടുപോകാനാണ് അനുമതി. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More