കഴിഞ്ഞ 44 മണിക്കൂറിനുള്ളില്‍ മരിച്ചത് 11,347 പേര്
കൊവിഡ് -19 മൂലം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 11,347 പേരാണ്. ഇത് തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സ്ഥിരത നിലനിര്ത്തുന്നതായിക്കാണാം. ബുധനാഴ്ചവരേയുള്ള 48 മണിക്കൂറിലെ മരണനിരക്ക് 10,267 ആയിരുന്നു. ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളെ അപേക്ഷിച്ച് വളരെ കൂടിയ നിലയാണ്. എന്നാല്‍ പിന്നീടിള്ള ദിവസങ്ങളില്‍ ക്രമാനുഗതമായ ഉയര്‍ച്ചയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. നിലവില്‍ ലോകത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 2,39,586 ആയി. 51,351 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികളുടെ വര്‍ദ്ധനവ് 24 മണിക്കൂറിനകം 82,679
കഴിഞ്ഞ 48 മണിക്കൂറിനകം ലോകത്താകെ ഒന്നേമുക്കാല്‍ ലക്ഷത്തി എണ്‍പതിനായിരത്തോളം (1,79,777) പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് തൊട്ടുമുന്‍പുള്ള 48 മണിക്കൂറിലെ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 30,000 ത്തോളം കൂടുതലാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് രോഗികളുടെ എണ്ണം 34,00,607 ആയി. ഇതില്‍ തന്നെ രോഗമുക്തി നേടിയ 10,81,588 പേരെ കഴിച്ചാല്‍ ബാക്കിയുള്ള 23,19,019 പേര് ചികിത്സയിലാണ്.