LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ കോവിഡ്-19 നിരക്കുകള്‍ ഉയര്‍ന്നുതന്നെ

വാഷിംഗ്‌ടണ്‍:  അമേരിക്കയില്‍  കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 4,107 പേരാണ് മരണപ്പെട്ടത്. ഇത് തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം സ്ഥിരത പുലര്‍ത്തുന്നതായി കാണാം. ബുധനാഴ്ച അവസാനിച്ച 48 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ ആകെ മരണപ്പെട്ടത് 4,866 പേരാണ്. അതായത് കഴിഞ്ഞ നാല് ദിവസങ്ങളായി അമേരിക്കയില്‍ മരണനിരക്ക് 2000 ത്തിനു തൊട്ടുമുകളിലും താഴെയുമായി ഉയര്‍ന്ന നിരക്കില്‍ സ്ഥിരത നിലനിര്ത്തുകയാണ് എന്നര്‍ത്ഥം.

ഒരാഴ്ച മുന്‍പ് ദിനംപ്രതിയുള്ള മരണനിരക്ക് 1500-നു താഴെയുമായി തൊട്ടുമുകളിലുമായി വന്നിരുന്നുവെങ്കിലും  തൊട്ടടുത്ത ദിവസങ്ങളില്‍ അത് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. സമാനമായ രീതിയാണ്‌ ഈ ആഴ്ചയിലും ആവര്‍ത്തിച്ചത്. രാജ്യത്ത് ആകെ 65,776 പേരാണ് ഇതുവരെ മരണപ്പെട്ടത്. 11,31,452 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 

ന്യുയോര്‍ക്കില്‍ 48 മണിക്കൂറിനുള്ളില്‍ 595 മരണം 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 595 പേരാണ് മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 24,069 ആയി.3,15,222 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

7,538 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,21,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2,160 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 52,197- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

42,356 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 3,866 പേര്‍ മരണപ്പെട്ടു.ഫ്ലോറിഡ -1,314, മസ്സാച്ചുസെറ്റ്സ് -3,716, ലൂസിയാന -1,970, ഇല്ലിനോയിസ് -2,457, ജോര്‍ജ്ജിയ -1,166 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ15,161പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 832 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk