LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇറ്റലി കോവിഡ് നിരക്കില്‍ പതുക്കെ താഴോട്ട്

ഇറ്റലിയില്‍ 48 മണിക്കൂറിനുള്ളില്‍-705 മരണം 

 റോം: ഇറ്റലിയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 554 പേരാണ് മരണമടഞ്ഞത്.  തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ 150 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച അവസാനിച്ച 48 മണിക്കൂറിനുള്ളില്‍ 705 പേരാണ് ഇറ്റലിയില്‍ മരണമടഞ്ഞത്. 

ചൊവ്വാഴ്ച മരണനിരക്ക്  333 ഉം തിങ്കളാഴ്ച 260 ഉം ആയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി കുറഞ്ഞു കൊണ്ടിരുന്ന മരണനിരക്ക് പ്രതിദിനം ഏകദേശം 350-നും 250-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് കോവിഡ്-19 ബാധിച്ച്  ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 28,236 ആയി.

രോഗീവര്‍ദ്ധനാ നിരക്കില്‍ ഗണ്യമായ കുറവ് 

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 3,837 പേര്‍ക്കുമാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗീ വര്ദ്ധനാനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച അവസാനിച്ച  48 മണിക്കൂറിനുള്ളില്‍ 4,177 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 

ഇത് കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഇതോടെ ഇറ്റലിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,07,428

കോവിഡ് -19 താണ്ഡവമാടിയ ഇറ്റലിയില്‍ രോഗ ശമനത്തിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ രോഗീ നിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്.





Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More