വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,328 പേരാണ് മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് അഞ്ചു ദിവസം മുന്‍പ് 1000-1500 ന് ഇടയിലേക്ക് താഴ്ന്നിരുന്നുവെങ്കിലും പിന്നീട് മുകളിലേക്ക് തന്നെ കുതിക്കുകയായിരുന്നു. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി 8,973 പേരാണ് അമേരിക്കയില്‍ കോവിഡ്-19 മൂലം മരണപ്പെട്ടത്.
4,107 പേരാണ് മരണപ്പെട്ടത്. ഇത് തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം സ്ഥിരത പുലര്‍ത്തുന്നതായി കാണാം. ബുധനാഴ്ച അവസാനിച്ച 48 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ ആകെ മരണപ്പെട്ടത് 4,866 പേരാണ്. അതായത് കഴിഞ്ഞ നാലു ദിവസങ്ങളിലായി ഏകദേശം ദിനേനയുള്ള മരണനിരക്ക് രണ്ടായിരത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തുകയാണ്.
രാജ്യത്ത് ആകെ 67,448 പേരാണ് ഇതുവരെ മരണപ്പെട്ടത്. 11,60,838 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ന്യുയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 299 മരണം
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 299 പേരാണ് മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ24,368 ആയി. 3,19,213 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
7,742 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,23,717 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
2,196 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 53,670 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
42,207 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 4,020 പേര് മരണപ്പെട്ടു.ഫ്ലോറിഡ -1,364, മസ്സാച്ചുസെറ്റ്സ് -3,846, ലൂസിയാന -1,993, ഇല്ലിനോയിസ് -2,559, ജോര്‍ജ്ജിയ -1,174 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.
തലസ്ഥാനമായ വാഷിംഗ്ടണില്‍ മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 15,512 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 836 പേരാണ് മരണപ്പെട്ടത്.