LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് വ്യാപനം ചെന്നൈ ന​ഗരത്തിൽ അനിയന്ത്രിതമായി തുടരുന്നു

കൊവിഡ് രോ​ഗ വ്യാപനം ചെന്നൈ ന​ഗരത്തിൽ അനിയന്ത്രിതമായി തുടരുന്നു. ഇന്നലെ മാത്രം തമിഴ്നാട്ടിൽ 231 പേർക്ക് രോ​ഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 174 പേരും ചെന്നൈയിലാണ്. നാല് ദിവസം കൊണ്ട് ചെന്നൈയിൽ രോ​ഗികളുടെ എണ്ണം ഇരട്ടിയായി. ഓരോദിവസം പുതിയ കൺണ്ടെയിൻമെന്റ് സോണുകൾ ന​ഗരത്തിൽ രൂപം കൊള്ളുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മാർക്കാറ്റായ കോയമ്പേട് ഏറ്റവും പുതിയ ക്ലസ്റ്റർ. ഇവിടെ ഇന്നലെ മാത്രം 30 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ചെന്നൈ ന​ഗരത്തിൽ 233 ഏക്കറിൽ പരന്നു കിടക്കുന്ന മാർക്കുന്ന മാർക്കറ്റിൽ ദിനം പ്രതി ഒരു ലക്ഷം ആളുകളാണ് വന്നു പോകുന്നത്.  ഇവിടെ ചെന്നൈയിലെ ഏറ്റവും വലിയ രോ​ഗ വ്യാപന കേന്ദ്രമായി മാറുന്നതാണ് ഏറ്റവും വലിയ ആശങ്കയുണ്ടാക്കുന്നത്. ചെന്നൈ ന​ഗരത്തിൽ രോ​ഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ന​ഗരത്തിലെ രണ്ട് ആശുപത്രികൾ കൂടുതൽ രോ​ഗികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കാണിച്ച് ആരോ​ഗ്യ വകുപ്പിന് കത്തു നിൽകി.

മഹാരാഷ്ട്രയിൽ നിന്ന് പച്ചക്കറിയുമായി വന്ന ലോറി തൊഴിലാളിയിൽ നിന്നാണ് കോയമ്പേട് മാർക്കറ്റിൽ കൊവിഡ് പകർന്നത്. ആറ് ജില്ലകളിലേക്ക് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോ​ഗം പടർന്നത്. ഇവിടെ എത്തിയ മുഴുവൻ ആളുകളെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുന്ന നടപടി പുരോ​ഗമിക്കുകയാണ്. രണ്ടാഴ്ചയായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന കോയമ്പത്തൂരിലും തിരുപ്പൂരിലും ഇന്നലെ രോ​ഗം സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ രണ്ട് പേർക്കും, തിരുപ്പൂരിൽ ഒരാൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. അതിർത്തി ജില്ലകളിൽ രോ​ഗം സ്ഥിരീകരിച്ചത് കേരളത്തിന് ആശങ്കയുണ്ടാക്കുന്നതാണ്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More