LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല; 61 പേർക്ക് രോ​ഗമുക്തി

സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. അതേ സമയം 61 പേർ രോഗമുക്തി നേടി. ഇതോടെ 462 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 34 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കണ്ണൂര്‍ - 19, കോട്ടയം- 12,  ഇടുക്കി -11 കൊല്ലം- 9  കോഴിക്കോട്- 4  മലപ്പുറം-1 കാസര്‍ഗോഡ്-1, തിരുവനന്തപുരം - 2  എന്നിങ്ങനെയാണ് രോ​ഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. ഇതോടെ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കോവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലയായി.

സംസ്ഥാനത്ത് 21,724 പേര്‍ നിരീക്ഷണത്തിലാണ്.  21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 33,010 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 32,315 സാമ്പിളുകൾ നെഗറ്റിറ്റീവ് ആണ്.  ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2431 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1846 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. സംസ്ഥാനത്ത് 84 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Contact the author

Web Desk