LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാരാഷ്ട്രയിൽ സ്ഥിതി ​ഗുരുതരം; 1233 പേർക്ക് കൂടി രോഗം

 മഹാരാഷ്ട്രയില്‍ ഇന്ന് 1,233 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു സംസ്ഥാനത്തെ ഏറ്റവും കൂടിയ രോ​ഗികളുടെ വർദ്ധനവാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 16758 ആയി.  ഇന്ന് മാത്രം വൈറസ് ബാധയെ തുടര്‍ന്ന് 34 പേര്‍ മരിച്ചു. ആകെ മരണ സംഖ്യ 651 ആയി.  ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 651 ആയി. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 10714 ആണ്. ഇന്ന് മാത്രം മുംബൈയിൽ 769 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. പൂനെയിൽ 25 ഉം താനെയിൽ 212 ഉം നാസിക്കിൽ 54 ഉം പേരാണ് ഇന്ന് രോ​ഗബാധിതരമായത്. ആറ് ജില്ലകൾ കൊവിഡ് മുക്തമായി.

ഗുജറത്തില്‍ ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 380 പേര്‍ക്കാണ്. ഇന്ന് 28 കോവിഡ് ബാധിതര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 396 ആയി. രോഗികള്‍ 6,625 ആയി. തമിഴ്നാട്ടിൽ ഇന്ന്  771 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് പേരാണ് ഇന്ന് മരിച്ചത്. ചെന്നൈയിൽ സ്ഥിതി​ഗതികൾ ​ഗുരുതരമായി തുടരുകയാണ്. 324 പേരാണ് ഇന്ന് രോ​ഗബാധിതരായത്. കടലൂർ 95, അരിയലൂർ 188, കാഞ്ചീപുരം 45, തിരുവള്ളൂർ 34, പേർക്കും രോ​ഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ആകെ രോ​ഗം ബാധിച്ചവരുടെ എണ്ണം 52557 ആയി. 1784 പേരാണ് ആകെ മരിച്ചത്

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More