കൊവിഡ് ബാധിച്ച് ഇംഗ്ലണ്ടിൽ ഒരു മലയാളി കൂടി മരിച്ചു. യാക്കോബായ സുറിയാനി സഭയിലെ വൈദികൻ ഡോ. ബിജി മാർക്കോസ് ചിറത്തലോട്ടാണ് മരിച്ചത്. വൈദിക സെക്രട്ടറിയായിരുന്നു. കോട്ടയം വാകത്താനം സ്വദേശിയാണ്. മരണവിവരം കേരളത്തിലെ യാക്കോബായ സുറിയാനി സഭാ ആസ്ഥാനത്തു നിന്നാണ് പുറത്തുവിട്ടത്. സംസ്കാരം പിന്നീട് നടക്കും.
മുളംതുരുത്തി സെമിനാരിയിൽ വൈദികനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങളായി വിദേശത്താണ് വൈദിക വൃത്തിയിൽ ഏർപ്പെട്ടിരുന്നത്. സുറിയാന് ഭാഷാ പണ്ഡിതനാണ്. ഓസ്ട്രിയയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജർമൻ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.