ഡല്‍ഹി: രാജ്യത്ത് കോവിഡ് -19 സമൂഹ വ്യാപനം സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കാന്‍ ഐസിഎംആര്‍ റാന്‍ഡം ടെസ്റ്റ് നടത്തും. മരണ - രോഗീ നിരക്കിലെ വര്‍ദ്ധനവ് വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇത് പ്രകാരം ഒരു ജില്ലയില്‍ 400 പേരി (മുന്‍കൂട്ടി പ്രദേശമോ ആളുകളെയോ നിശ്ചയിക്കാതെയാവും) ലാണ് ടെസ്റ്റ് നടത്തുക. ഇതിനായി രാജ്യത്താകമാനമുള്ള എഴുപത്തിയഞ്ചു ജില്ലകളെ തെരഞ്ഞെടുക്കും.
രാജ്യത്ത് ഇതിനകം കോവിഡ് -19 രോഗികളുടെ എണ്ണം അമ്പത്തിയാറായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 100 ലധികം പേര് മരണപ്പെട്ടിട്ടുണ്ട്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 1886 ആയി.