കൊവിഡ് -19 മൂലം ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷത്തിലധികമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,76,216 ആയി. ക്രമാനുഗതമായ ഉയര്‍ച്ചയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. 48,699 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികള്‍ 40 ലക്ഷം കവിഞ്ഞു
ലോകത്താകെ കൊവിഡ് -19 ബാധിതരുടെ എണ്ണം നാല്പതു ലക്ഷത്തിലധികമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 40,12, 837 പേരിലാണ് കൊവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 14 ലക്ഷത്തോളം പേര് സുഖം പ്രാപിച്ചു. ഇരുപത്തിമൂന്നര ലക്ഷം പേര് ചികിത്സയിലാണ്.