LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ദയവായി തിരിച്ചുവരൂ ഇര്‍ഫാന്‍!': ദീപിക പദുക്കോണ്‍

അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോക്സ് ഓഫീസില്‍ വലിയ വിജയമായ 'പികു' എന്ന ബോളിവുഡ് സിനിമയുടെ അഞ്ചാം വാര്‍ഷികമാണ് ഇന്ന്. ഈ ദിവസം സഹനടന്‍ ഇർഫാൻ ഖാനെ അനുസ്മരിച്ചുകൊണ്ട് ദീപിക പദുക്കോണ്‍ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത്. പികുവിന്‍റെ സെറ്റില്‍വെച്ച് പദുകോണും ഖാനും ടെന്നീസ് കളിക്കുന്ന ഹൃദയസ്പര്‍ശിയായ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ കഥാന്ത്യത്തില്‍ പികുവിനോട് റാണ യാത്ര പറഞ്ഞ് ടാക്‌സിയില്‍ തിരികെ പോകുന്ന രംഗം ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകളിലൊരാളായ ഇര്‍ഫാന്‍ ഖാന്റെ അകാല വിയോഗ വേളയില്‍ പലരും ഷെയര്‍ ചെയ്തിരുന്നു.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ ദീപിക പദുക്കോണ്‍ കുറിച്ചു: 'ദയവായി തിരിച്ചുവരൂ ഇര്‍ഫാന്‍!'... ഇന്നലെ ചിത്രത്തിലെ 'ലംഗേ ഗുസര്‍ ഗയേ' എന്ന ഗാനത്തിലെ ചില വരികളും അവര്‍ കുറിച്ചിരുന്നു.

लम्हे गुज़र गये

चेहरे बदल गये

हम थे अंजानी राहो में पल में रुला दिया

पल में हसा के फिर

रह गये हम जी राहो में थोड़ा सा पानी है रंग है

थोड़ी सी छावो है     “റെസ്റ്റ് ഇൻ പീസ് മൈ ഡിയർ ഫ്രണ്ട്” എന്ന് വികാരപരമായി പറഞ്ഞുകൊണ്ടാണ് ആ കുറിപ്പും അവസാനിച്ചത്.

അഭിനയ മികവുകൊണ്ട് 'പികു' വിന്റെ നെടുംതൂണായി നിന്നത് ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു. ഒരുപക്ഷെ, ഇര്‍ഫാന്‍ അന്നേവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായി വ്യത്യസ്തമായ ഒന്നായിരുന്നു 'പികു'വിലേത്.

Contact the author

Film Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More