കൊവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു ഷാർജയിൽ തൃശൂർ മതിലകം പുതിയകാവ് സ്വദേശി പഴുന്തറ തേപറമ്പിൽ അബ്ദുൽ റസാഖ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ദുബായ് അൽബറഹ ആശുപത്രിയിലായിരുന്നു അന്ത്യം. കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പ്രമേഹ രോഗ ബാധിതനായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കബറടക്കം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗൾഫിൽ നടക്കും.
കൊവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു