ഡല്‍ഹി: യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഉണ്ടായതുപോലെ അതീവ ഗുരുതര സാഹചര്യം കോവിഡ്-19 നുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. എല്ലാ നിലയിലും അടിയന്തിരവും മോശമായതുമായ സാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സന്നദ്ധമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആരോഗ്യമാന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുമായി കേന്ദ്രം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ദിനംപ്രതി രോഗവ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇതിലെ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.