കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4227 പേര് മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷത്തി എണ്‍പതിനായിരത്തി നാനൂറ്റി നാല്‍പ്പത്തി മൂന്നായി. ക്രമാനുഗതമായ ഉയര്‍ച്ചയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. 47,683 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികള്‍ 41 ലക്ഷം കവിഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 89,014 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ലോകത്താകെ കൊവിഡ് -19 ബാധിതരുടെ എണ്ണം നാല്പത്തിയൊന്നു ലക്ഷത്തിലധികമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 41,01, 851 പേരിലാണ് കൊവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 14 ലക്ഷത്തോളം പേര് സുഖം പ്രാപിച്ചു. ഇരുപത്തിമൂന്നര ലക്ഷം പേര് ചികിത്സയിലാണ്.